Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് വർഷത്തിനുള്ളിൽ 83 വിക്ഷേപണങ്ങൾ, 3236 ഉപഗ്രഹങ്ങൾ: റെക്കോർഡിടാൻ ആമസോൺ

അഞ്ച് വർഷത്തിനുള്ളിൽ 83 വിക്ഷേപണങ്ങൾ, 3236 ഉപഗ്രഹങ്ങൾ: റെക്കോർഡിടാൻ ആമസോൺ
, ബുധന്‍, 6 ഏപ്രില്‍ 2022 (17:20 IST)
ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതിനായി ആമസോണ്‍ തുടക്കമിട്ട പ്രൊജക്‌ട് കുയ്‌പറിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 83 റോക്കറ്റ് വിക്ഷേപണങ്ങളിലൂടെ 3236 കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കും.
 
യുകെ സര്‍ക്കാരും ഭാരതി എയര്‍ടെലും ചേര്‍ന്നുള്ള വണ്‍ വെബ്ബ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്ക് എന്നിവയോടാണ് ഈ രംഗത്ത് ആമസോൺ മത്സരി‌ക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണ പദ്ധതിയാവും ഇത്. സ്‌പേസ് എക്‌സിന് 2110 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 648 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ട വൺ വെബ് ഇതിനകം 428 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരുതി കാറുക‌ൾക്ക് ഈ മാസം വില കൂടും