Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

Amazon, INIU Powerbanks, E commerce,ആമസോൺ, പവർബാങ്ക്, ഇ കൊമേഴ്സ്

അഭിറാം മനോഹർ

, തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (19:26 IST)
വാഷിങ്ടണ്‍: ആമസോണ്‍ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോര്‍ട്ടബിള്‍ ലിഥിയം- അയണ്‍ ബാറ്ററി പവര്‍ ബാങ്കുകള്‍ തീപിടിക്കാനും പൊള്ളലേല്‍ക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് ഈ കാര്യം അറിയിച്ചത്.
 
INIU കമ്പനിയുടെ 10,000mah പോര്‍ട്ടബിള്‍ പവര്‍ ബാങ്കുകളാണ് തിരിച്ചുവിളിച്ചത്. (മോഡല്‍ B1 -B41). കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള ഇതിന് മുന്‍വശത്ത് INIU ലോഗോയും എല്‍ഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിലാണ് ആമസോണ്‍ വഴി ഇവ വിറ്റഴിച്ചത്. ഈ പവര്‍ബാങ്കുകള്‍ അമിതമായി ചൂടാവുകയും ചെയ്തതായി പതിനഞ്ചോളം പരാതികള്‍ വന്ന സാഹചര്യത്തിലാണ് 000G21,000H21,000I21,000L21 എന്നീ സീരിയല്‍ നമ്പരുകളിലെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച