അതിവേഗം വളരുന്ന ഇന്ത്യന്‍ എ ഐ മാര്‍ക്കറ്റില്‍ സ്ഥാനം പിടിക്കാനായി ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനമായ ചാറ്റ് ജിപിടി ഗോ സൗജന്യമാക്കി ഓപ്പണ്‍ എ ഐ. ഒരു വര്‍ഷക്കാലയളവിനാണ് ചാറ്റ് ജിപിടി ഗോ സേവനങ്ങള്‍ സൗജന്യമായി നല്‍കുക. സാധാരണ മാസം 400 രൂപ ഈടാക്കുന്ന സേവനങ്ങളാണ് ഇതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ബേസിക് വേര്‍ഷനും പ്രോ വേര്‍ഷനും ഇടയിലുള്ള ഗോ വേര്‍ഷനില്‍ ഇമേജുകള്‍ നിര്‍മിക്കാനും ഫയല്‍ അപ്ലോഡ് ചെയ്യാനും വലിയ കോണ്‍വര്‍സേഷനുകള്‍ ജനറേറ്റ് ചെയ്യാനും സാധിക്കും. യുഎസ് കഴിഞ്ഞാല്‍ ഓപ്പണ്‍ എ ഐയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ഇന്ത്യയില്‍ കൂടുതല്‍ ആളുകളിലേക്ക് സേവനം എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് 12 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. ഒരു വര്‍ഷം കഴിഞ്ഞ ശേഷം പണം ഈടാക്കി തുടങ്ങും.