എടിഎമ്മില്‍ നിന്ന് തല്‍ക്ഷണം പണം പിന്‍വലിക്കാം, ഡെബിറ്റ് കാര്‍ഡ് ആവശ്യമില്ല
പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടതില്ല.
ഇന്ന് മിക്കവാറും എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും എടിഎമ്മുകള്‍ ലഭ്യമാണ്. പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടതില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധാരണയായി എടിഎം കാര്‍ഡ് ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ഡെബിറ്റ് കാര്‍ഡോ എടിഎം കാര്‍ഡോ ആവശ്യമില്ല. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് എങ്ങനെ പണം പിന്‍വലിക്കാമെന്ന് നോക്കാം.
ഘട്ടം 1 - ആദ്യം നിങ്ങളുടെ അടുത്തുള്ള എടിഎമ്മിലേക്ക് പോകുക.
ഘട്ടം 2 - നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് QR ക്യാഷ് അല്ലെങ്കില്‍ സ്‌കാനര്‍ ഓപ്ഷന്‍ കണ്ടെത്തുക.
ഘട്ടം 3 - ശേഷം നിങ്ങളുടെ ഏതെങ്കിലും UPI ആപ്പുകള്‍ ഉപയോഗിച്ച് ഈ സ്‌കാനര്‍ സ്‌കാന്‍ ചെയ്യുക.
ഘട്ടം 4 - തുടര്‍ന്ന് നിങ്ങളോട് ഒരു തുക ആവശ്യപ്പെടും. നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എത്രയാണെന്ന് നല്‍കുക.
ഘട്ടം 5 - തുടര്‍ന്ന് നിങ്ങളുടെ UPI പിന്‍ നല്‍കേണ്ടതുണ്ട്. UPI പേയ്മെന്റുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന അതേ പിന്‍ ആണ് നല്‍കേണ്ടത്.
ഘട്ടം 6 - അവസാനം ATM-ല്‍ നിന്ന് പണം ശേഖരിക്കുക.
ഇനി എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാലും ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല.