Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

Legal Action, Dangerous Driving, School Student,Kerala News,നിയമനടപടി, അപകടകരമായ ഡ്രൈവിങ്ങ്, സ്കൂൾ വിദ്യാർഥി,കേരളവാർത്ത

അഭിറാം മനോഹർ

, വെള്ളി, 7 നവം‌ബര്‍ 2025 (13:43 IST)
പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ഡറി സ്‌കൂള്‍ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി സാഹസിക പ്രകടനം നടത്തിയത് അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പോലീസ്. അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ആര്‍ സി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോ ആര്‍ടിഒ ടി. എം പ്രഗീഷ് വ്യക്തമാക്കി.
 
 ലൈസന്‍സില്ലാതെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും എംവിഡി അറിയിച്ചു.സംഭവത്തില്‍ ആര്‍സി ഉടമയും വിദ്യാര്‍ഥിയും പോലീസ് സ്റ്റേഷനിലും ജോ ആര്‍ടിഒ ഓഫീസിലും ഹാജരായി. ഉടമയുടെ അടുത്തബന്ധുവാണ് വിദ്യാര്‍ഥി. മനുഷ്യജീവന് അപായമുണ്ടാക്കുന്നതരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് കാറോടിക്കാന്‍ നല്‍കിയതില്‍ ആര്‍ സി ഉടമക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
 
 ബുധനാഴ്ച രാവിലെ 10.45 ഓടെയാണ് സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനം നടത്തുകയായിരുന്ന കുട്ടികള്‍ക്കിടയിലൂടെ വിദ്യാര്‍ഥി അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചത്. കുട്ടികള്‍ക്കിടയില്‍ കാര്‍ പലതവണ അതിവേഗത്തില്‍ ഓടിച്ചുകയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി