ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി
ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി
ആലപ്പുഴ: ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ ഒരാളുടെ കാല്‍ കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റിയപ്പോഴാണ് ഇത് കണ്ടെത്തിയത്. രാവിലെ 9 മണിയോടെയാണ് മെമു ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് ശുചീകരണ തൊഴിലാളികള്‍ കാല്‍ കണ്ടെത്തയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍ ട്രെയിനില്‍ ഇടിച്ചതിന് ശേഷം അതില്‍ കുടുങ്ങിയോ എന്നും പോലീസ് അന്വേഷിക്കുന്നു.
ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും, പിന്നീട് കോട്ടയത്തേക്കും, ഷൊര്‍ണൂരിലേക്കും, തിരികെ എറണാകുളത്തേക്കും തുടര്‍ന്ന് ആലപ്പുഴയിലേക്കും പോകുന്ന ഒരു മെമു ട്രെയിനാണിത്. വിവിധ ജില്ലകളിലൂടെ ഓടുന്ന മെമു ട്രെയിനായതിനാല്‍ മറ്റ് ജില്ലകളിലുള്ള ആരെങ്കിലും ട്രെയിന്‍ തട്ടി മരിച്ചിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടക്കുന്നുണ്ട്. ശരീരഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.