'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍
പരാതി നല്‍കി പൊലീസ് അന്വേഷണം നടത്തണമെന്നാണ് നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി കമന്റുമായി ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍. ടീന ജോസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് മുഖ്യമന്ത്രിയെ ബോംബ് വെച്ച് കൊല്ലണമെന്ന തരത്തില്‍ കമന്റ് വന്നിരിക്കുന്നത്.
'തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനു മുഖ്യമന്ത്രി ഇറങ്ങുന്നു' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെയാണ് ടീന ജോസ് (അഡ്വ മേരി ട്രീസ പി.ജെ) എന്ന പ്രൊഫൈലില്‍ നിന്ന് കൊലവിളി ആഹ്വാനം.
' അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.' എന്നാണ് കമന്റ്. പ്രൊഫൈല്‍ പിച്ചറില്‍ ഒരു കന്യാസ്ത്രീയുടെ ചിത്രവും കാണാം. സിപിഎം അനുയായിയും കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരി ഈ ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെ പോസ്റ്റിട്ടിട്ടുണ്ട്. പരാതി നല്‍കി പൊലീസ് അന്വേഷണം നടത്തണമെന്നാണ് നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.