വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന സമയപരിധി നീട്ടി തിരെഞ്ഞെടുപ്പ് കമ്മീഷന്‍. എന്യൂമറേഷന്‍ ഫോമുകള്‍ തിരിച്ചുനല്‍കാനുള്ള സമയപരിധി ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. കേരളം, തമിഴ്നാട് ഉള്‍പ്പടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരട് പട്ടിക ഡിസംബര്‍ 16ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14ന് പുറത്തുവിടും.
പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകളുടെ 85 ശതമാനം മാത്രമായിരുന്നു തിരിച്ചുകിട്ടിയത്. 15 ശതമാനത്തോളം വരുന്ന ഫോമുകള്‍ 5 ദിവസത്തിനകം തിരിച്ച് വാങ്ങി ഡിജിറ്റലൈസ് ചെയ്യുക എന്നത് അപ്രായോഗികമാണെന്ന് മുഖ്യതിരെഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറഞ്ഞിരുന്നു. അര്‍ഹരായ പലരും വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താകുമെന്ന ആശങ്കയെ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യം തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.