Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay TVK: നടൻ വിജയ്‌ക്കെതിരെ പരാതിയുമായി യുവാവ്; കേസെടുത്ത് പോലീസ്

പെരമ്പാളൂർ സ്വദേശിയായ ശരത് കുമാർ എന്ന യുവാവ് ആണ് പരാതി നൽകിയിരിക്കുന്നത്.

Vijay

നിഹാരിക കെ.എസ്

, ബുധന്‍, 27 ഓഗസ്റ്റ് 2025 (15:36 IST)
ചെന്നൈ: നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെ തന്നെ തള്ളിയിട്ടെന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗൺസർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂർ സ്വദേശിയായ ശരത് കുമാർ എന്ന യുവാവ് ആണ് പരാതി നൽകിയിരിക്കുന്നത്.
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയിൽ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗൺസർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാർ റാമ്പിലേക്ക് കയറാൻ ശ്രമിച്ചത്. ഇയാളെ വിജയ്‌യുടെ ബൗൺസർമാർ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. 
 
ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. ഡിഎംകെയുടെ സൈബർ വിഭാഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വലിയ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരിക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻഷുറൻസ് ഉണ്ടെങ്കിലും ക്യാഷ്‌ലെസ് ചികിത്സ അനുവദിക്കില്ല, ബജാജ് അല്യൻസ് ഇൻഷുറൻസ് പോളിസി ഉടമകൾ ആശങ്കയിൽ