Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി പിടിയിൽ

പോലീസിനെ കബളിപ്പിച്ച പോക്സോ കേസ് പ്രതി പിടിയിൽ

‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി പിടിയിൽ

നിഹാരിക കെ.എസ്

, ബുധന്‍, 1 ജനുവരി 2025 (10:50 IST)
കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പച്ച ഇയാളെ പോലീസ് പിടികൂടി. മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്. രണ്ടുമാസം മുൻപാണ് മുഹമ്മദ് നാഫി വീടുവിട്ടത്. 
 
കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങൾ. തുടർന്ന് ബേപ്പൂർ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തി. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. നാഫിയുടെ ഫോണിൽനിന്ന് എറണാകുളത്തുള്ള ഒരു പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് മനസിലാക്കിയത്.
 
ആലപ്പുഴയിൽനിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവിൽപ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ പോക്സോ കേസിന്റെ വിചാരണ കോടതിയിൽ അന്തിമഘട്ടത്തിലാണ്. കേസിൽനിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 സർവീസുകൾ, കേരളത്തിൽ 12 സ്റ്റോപ്പ്; കുംഭമേളയ്ക്ക് പോകാൻ മംഗളൂരു - വരാണസി സ്പെഷ്യൽ ട്രെയിൻ