Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ അക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കി, ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം

നടിയെ അക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കി, ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം

അഭിറാം മനോഹർ

, ശനി, 30 നവം‌ബര്‍ 2019 (15:55 IST)
നടിയെ ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിച്ചു. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സി ബി ഐ കോടതിയിലാണ് വിചാരണനടപടികൾ നടക്കുന്നത്. കേസിൽ ആകെയുള്ള 10 പ്രതികളിലെ  8പേരും ഇന്ന് സി ബി ഐ കോടതിയിലെ വിചാരണയിൽ ഹാജരായി.

സിനിമയുടെ പ്രചാരണത്തിനായി കോടതി അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും. അതേസമയം കേസിന്റെ വിചാരണക്ക് ഇന്ന് ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി.
 
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകുവാൻ സാധിക്കില്ലെന്നും കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് നിർത്തിവെച്ചിരുന്ന വിചാരണ കോടതി പുനരാരംഭിച്ചത്.

അതേ സമയം  ദൃശ്യങ്ങൾ പരിശോധിക്കാനും ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള ഏജെൻസികളുടെ സഹായം തേടാനും ദിലീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഉദ്ദവ് താക്കറെ; 169 പേരുടെ പിന്തുണ; ബഹിഷ്കരിച്ച് ബിജെപി