Actress Attacked Case Verdict: നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍
നടന്‍ ദിലീപാണ് കേസില്‍ എട്ടാം പ്രതി. ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു
Actress Attacked Case - Dileep
Actress Attacked Case Verdict: നടിയെ ആക്രമിച്ച കേസില്‍ വിധി. ബലാത്സംഗ കുറ്റത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു. ദിലീപ് കേസില്‍ എട്ടാം പ്രതിയായിരുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാവിലെ 11 നാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുത്താണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകള്‍ നടത്തിയത്.
ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് ഏതാണ്ട് ഒന്‍പത് വര്‍ഷമാകുമ്പോഴാണ് കേസില്‍ വിധി വരുന്നത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.
എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി) ആണ് കേസില്‍ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി.ശരത്ത് എന്നിവരാണ് ഒന്ന് മുതല്‍ 10 വരെ പ്രതികള്‍. വിധി പറയുമ്പേള്‍ പ്രതികളും കോടതിയില്‍ ഹാജാരാകേണ്ടതുണ്ട്.