Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥി പ്രതി, അപകടമുണ്ടായത് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്

Alappuzha Accident

രേണുക വേണു

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (08:13 IST)
Alappuzha Accident

ആലപ്പുഴ കളര്‍കോടില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 
 
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. അപകടത്തിനു തൊട്ടുമുന്‍പ് കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടര്‍ വാഹനവകുപ്പിന്റെ നിഗമനം. തൊട്ടുമുന്‍പിലെ വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കാര്‍ ഓടിച്ച ഗൗരീശങ്കര്‍ മൊഴി നല്‍കിയിരുന്നു. 
 
മുന്‍പിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. വലതുവശം വഴിയാണ് ഓവര്‍ ടേക്ക് ചെയ്യാന്‍ നോക്കിയത്. എന്നാല്‍ വിചാരിച്ച വേഗത്തില്‍ ആ വാഹനത്തെ മറികടക്കാന്‍ സാധിച്ചില്ല. ഈ സമയത്തു എതിര്‍വശത്തു നിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നത് കണ്ട് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് വലതുവശത്തേക്കു തെന്നിമാറിയാണ് ബസില്‍ ഇടിച്ചു കയറിയതെന്ന് തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര സ്വദേശിയായ ഗൗരീശങ്കര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. 
 
തിങ്കളാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ അപകടം ഉണ്ടായത്. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ 11 പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍