Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

PP Divya

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (19:49 IST)
യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് കാട്ടിയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി പി ദിവ്യ പരാതി നല്‍കിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫെ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് പി പി ദിവ്യ പരാതി നല്‍കിയത്. നേരത്തെ മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട തൃശ്ശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ പരാതി നല്‍കിയിരുന്നു.
 
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പി പി ദിവ്യക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നു കാട്ടി നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ഹര്‍ജിയില്‍ ഡിസംബര്‍ ആറിന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഇത് അഞ്ചാം തവണ; വര്‍ധിക്കുന്നത് 4.45 ശതമാനം