Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ.ടി എമ്മിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത രണ്ടു സ്വകാര്യ കമ്പനി ജീവനക്കാർക്കെതിരെ കേസ്

എ.ടി എമ്മിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത രണ്ടു സ്വകാര്യ കമ്പനി ജീവനക്കാർക്കെതിരെ കേസ്

എ കെ ജെ അയ്യർ

, ഞായര്‍, 14 ജൂലൈ 2024 (14:09 IST)
ഇടുക്കി: ബാങ്ക് എ.ടി എമ്മിൽ നിറയ്ക്കാനായി നൽകിയ പണം സ്ഥിരമായി തട്ടിയെടുത്തു കൊണ്ടിരുന്ന രണ്ടു സ്വകാര്യ കമ്പനി ജീവനക്കാർക്കെതിരെ പോലീസ് കേസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കട്ടപ്പന, വാഗമൺ പ്രദേശങ്ങളിലെ എ.റ്റി. എമ്മുകളിൽ പണം നിറയ്ക്കാൻ ഏൽപ്പിച്ച രണ്ടു ജീവനക്കാർക്കെതിരെ 25 ലക്ഷത്തോളം തട്ടിയെടുത്തു എന്നാണ് കേസ്.
 
മുംബൈ ആസ്ഥാനമായ സ്വകാര്യകമ്പനിക്കാണ് ഈ കരാർ ഉള്ളത്. ഇതിലെ ജീവനക്കാരായ കട്ടപ്പന സ്വദേശികളായ ജോ ജോമോൻ (35), അമൻ (30) എന്നിവരാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ പലപ്പോഴായി പണം തട്ടിയെടുത്തത്.
 
കമ്പനി ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഗതി കേസായതോടെ ഇരുവരും ഒളിവിലാണിപ്പോൾ.  കട്ടപ്പനയിലെ എ.ടി.എമ്മിൽ നിറയാനുള്ള 15 ലക്ഷവും വാഗമണ്ണിലെ എ.ടി.എമ്മിൽ നിറയ്ക്കാനുള്ള 10 ലക്ഷവുമാണ് ഇവർ തട്ടിയെടുത്തത്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കണ്ടെത്താനായില്ല