Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിട്ടിഫണ്ടിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചിട്ടിഫണ്ടിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യർ

, വെള്ളി, 12 ജൂലൈ 2024 (14:45 IST)
പത്തനംതിട്ട: ചിട്ടിഫണ്ടിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനല്ല എസ്.എൻ ചിറ്റ്സ്  & ഫൈനാൻസ് ബോർഡിലെ അംഗങ്ങളായ കേസിലെ ഒന്നാം പ്രതി കവിയൂർ ഞാലിക്കണ്ടം രാധാനിലയത്തിൽ സദാശിവൻ (88), ആറാം പ്രതി ചങ്ങനാശേരി പെരുന്ന പുത്തൻ പറമ്പിൽ വിശ്വനാഥൻ (68) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
 
നൂറുകണക്കിന് ഇടപാടുകാരിൽ നിന്ന് കോടികൾ തട്ടിയെടുത്തതായാണ് കേസ്. സ്ഥിര നിക്ഷേപത്തിൻ്റെ പേരിലായിരുന്നു തട്ടിപ്പുകളിൽ അധികവും. ചിലർക്ക് 25 ലക്ഷം വരെ നഷ്ടപ്പെട്ടതായാണ് വിവരം.15 വർഷത്തോളം പ്രവർത്തിച്ച ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തിരുവല്ലയാണ്. എന്നാൽ 3 വർഷം മുമ്പ് സ്ഥാപനം അടച്ചു പൂട്ടി. തുടർന്ന് ഉടമകൾ മുങ്ങുകയും ചെയ്തു.
 
ചിട്ടികമ്പനിയുടെ ഏഴംഗ ബോർഡിൽ ഉണ്ടായിരുന്ന രണ്ടാം പ്രതി പുരുഷോത്തമൻ, ഏഴാം പ്രതി രാജേന്ദ്രൻ എന്നിവർ നേരത്തേ മരിച്ചിരുന്നു.  മറ്റു പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ : 36 കാരന് നൂറു വർഷം തടവ് ശിക്ഷ