2026ലെ തമിഴ്നാട് തിരെഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന് വിജയ്. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ് പ്രതികരിച്ചത്. ഇപ്പോള്‍ നേരിടുന്ന തടസ്സം താത്കാലികമാണെന്നും കരൂരിലെ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമാണെന്നും വിജയ് കുറ്റപ്പെടുത്തി.
തന്റെ പാര്‍ട്ടി റാലികളില്‍ അന്യായമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്നും ദുരന്തത്തിന് കാരണക്കാര്‍ സ്റ്റാലിനും ഡിഎംകെയുമാണെന്നാണ് വിജയുടെ ആരോപണം. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയെ തീരുമാനിച്ച് പ്രമേയം പാസാക്കിയത്.