Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് ശുപാര്‍ശ ഒരു ലക്ഷം രൂപ!

Bivarages Corporation

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (19:36 IST)
ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് ശുപാര്‍ശ ഒരു ലക്ഷം രൂപ വീതം. ഉയര്‍ന്ന ബോണസ് നിരക്ക് കാരണം വിശേഷ ദിവസങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ഇത്തവണ സര്‍ക്കാരിനോട് കോര്‍പ്പറേഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം ബോണസ് നല്‍കാനാണ്. 90000 രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പതിനായിരം രൂപ കൂടിയാണ് ഇപ്പോള്‍ നല്‍കുന്നത്.
 
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയാണ് നല്‍കുന്നത്. ഉത്സവബത്ത 2750 രൂപയും ലഭിക്കും. പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ വീതമാണ് നല്‍കുന്നത്. അതേസമയം ലോട്ടറി ഏജന്റ് മാര്‍ക്കും വില്പനക്കാര്‍ക്കും ഉത്സവബത്തയായി 7000 രൂപ വീതം നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mpox in India: രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; അറിയേണ്ടതെല്ലാം