Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത, നാല് ജില്ലകളിൽ അതീവ ജാഗ്രത

Webdunia
ചൊവ്വ, 14 ജൂലൈ 2020 (08:05 IST)
സംസ്ഥാനത്ത് സമ്പർക്കം വഴി കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
 
ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കടലോര മേഖലകള്‍,  ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളിൽ നടപടികൾ ശക്തമാക്കണമെന്നാണ് നിർദേശം.
 
സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകളാണ് ഉണ്ടായത്. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍. ഇതുവരെ 15 ക്ലസ്റ്ററുകള്‍ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments