Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ന്യൂനമർദ്ദം; ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

24 മണിക്കൂറിനകം ഇത് ന്യൂനമർദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

വീണ്ടും ന്യൂനമർദ്ദം; ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
, തിങ്കള്‍, 12 ഓഗസ്റ്റ് 2019 (10:56 IST)
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലടിൽ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.
 
മധ്യതെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരക്കെ മഴയുണ്ടായേക്കും. എന്നാൽ അതിതീവ്ര മഴയുണ്ടായേക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീരദേശമേഖലയിലായിരിക്കും കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന് മറ്റൊരു ബന്ധം; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടി ആത്മഹത്യ ചെയ്തു