Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബളം നല്‍കാന്‍ പണമില്ല, എന്നാല്‍ വാങ്ങിയതോ 46 ലക്ഷത്തിന്റെ കാറുകള്‍; ദേവസ്വം ബോർഡിന്റെ ഒരു ആഡംബരം

46 ലക്ഷത്തിന്റെ കാറുകൾ വാങ്ങി ദേവസ്വം ബോർഡിന്റെ ആഡംബരം

ശബളം നല്‍കാന്‍ പണമില്ല, എന്നാല്‍ വാങ്ങിയതോ 46 ലക്ഷത്തിന്റെ കാറുകള്‍; ദേവസ്വം ബോർഡിന്റെ ഒരു ആഡംബരം
തിരുവനന്തപുരം , വെള്ളി, 17 നവം‌ബര്‍ 2017 (07:36 IST)
തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത മാസം ജീവനക്കാര്‍ ശബളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബോർഡ് അംഗത്തിനായി 21 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങുന്നത് വിവാദമാകുന്നു. പഴയ ഇന്നൊവ ഉപേക്ഷിച്ചാണ് സിപിഎം പ്രതിനിധിയായ ബോർഡ് അംഗം കെ രാഘവന് വേണ്ടി ഇന്നൊവ ക്രിസ്റ്റ വാങ്ങുന്നത്.
 
അതേസമയം തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനു വേണ്ടിയും ഇതേ കാർ വാങ്ങുന്നുണ്ട്. ഓംബുഡ്സ്മാനായ റിട്ട. ജസ്റ്റിസ് പി ആർ രാമന് നേരത്തേ സ്വിഫ്റ്റ് കാർ നൽകിയിരുന്നു. എന്നാൽ, സ്വന്തം കാർ ഉപയോഗിക്കാമെന്നു പറഞ്ഞ് അദ്ദേഹം അതു മടക്കി നൽകി. അപ്പോഴാണ് അദ്ദേഹത്തിനും പുതിയ കാർ വാങ്ങുന്നത്. ഓരോ കാറിനും റജിസ്ട്രേഷൻ, ജിഎസ്ടി എന്നിവയടക്കം 23 ലക്ഷത്തിലേറെ രൂപ വരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനുവരി 1 മുതല്‍ കൂടുതല്‍ അഭിമാനിക്കാം, ഒരു കോഴിക്കോട് സ്വദേശിയാണ് എന്നതില്‍ !