ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം
എലോണ്‍ മസ്‌ക് പങ്കിട്ട പോസ്റ്റ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.
തടസ്സങ്ങള്‍ നീക്കുന്നവന്‍ എന്നറിയപ്പെടുന്ന ഹിന്ദു ദേവനായ ഗണപതിയെക്കുറിച്ച് എലോണ്‍ മസ്‌ക് പങ്കിട്ട പോസ്റ്റ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. തന്റെ കമ്പനിയായ xAI വികസിപ്പിച്ചെടുത്ത അക ചാറ്റ്‌ബോട്ടായ ഗ്രോക്കുമായുള്ള സംഭാഷണത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ടെസ്ല, സ്പേസ് എക്സ് സിഇഒ പോസ്റ്റ് ചെയ്തു. അതില്‍ ദേവന്റെ ഒരു ചിത്രം തിരിച്ചറിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ആശയവിനിമയത്തില്‍ പരമ്പരാഗത ദക്ഷിണേന്ത്യന്‍ ഗണേശ വിഗ്രഹത്തിന്റെ ചിത്രം വിശകലനം ചെയ്യാന്‍ മസ്‌ക് ഗ്രോക്കിനോട് ആവശ്യപ്പെട്ടു. ചാറ്റ്‌ബോട്ട് ചിത്രം ശരിയായി തിരിച്ചറിഞ്ഞു. ഗണേശനെ 'ജ്ഞാനം, സമൃദ്ധി, പുതിയ തുടക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരക്കെ ആദരിക്കപ്പെടുന്ന ഒരു ഹിന്ദു ദൈവം' എന്നാണ് ഗ്രോക്ക് വിശേഷിപ്പിച്ചത്. ആനയുടെ തല, നാല് കൈകള്‍, ഇരിക്കുന്ന ഭാവം, ദേവന്റെ കാല്‍ക്കല്‍ എലി എന്നിവയുള്‍പ്പെടെയുള്ള വ്യതിരിക്തമായ ഐക്കണോഗ്രാഫിക് സവിശേഷതകളും എടുത്തു പറഞ്ഞു.
ഈ ചെറിയ സംഭാഷണം എക്സില്‍ ഉടനീളം പെട്ടെന്ന് പ്രചരിച്ചു. പ്രതികരണങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. ചില ഉപയോക്താക്കള്‍ മസ്‌കിന്റെ ജിജ്ഞാസയെയും ഗ്രോക്കിന്റെ വിവരണ കൃത്യതയെയും പ്രശംസിച്ചു എന്നാല്‍ മറ്റുള്ളവര്‍ പോസ്റ്റിന് പിന്നിലെ സന്ദര്‍ഭത്തെ ചോദ്യം ചെയ്തും രംഗത്തെത്തി.