Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

Cabinet Decisions, Cabinet Decisions June 18, Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ജൂണ്‍ 2025 (14:44 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വാഹന വ്യൂഹത്തെ ഇവര്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിക്കാത്ത വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. ഇവരുടെ വാഹനത്തില്‍ നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് അനുസരിച്ചില്ല.
 
കോഴിക്കോട് ചുങ്കത്ത് വച്ച് ഇവരുടെ വാഹനം പോലീസ് തടയുകയും അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ