Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ഗവര്‍ണറുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറ് പൊലീസുകാരെയാണ് ഒഴിവാക്കിയത്

Rajendra Arlekar, Governor vs Pinarayi Vijayan, ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്‌

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 30 ജൂണ്‍ 2025 (20:41 IST)
Governor Rajendra Arlekar

സംസ്ഥാനത്ത് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ വെട്ടി. 
 
ഗവര്‍ണറുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറ് പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കല്‍.
 
സുരക്ഷയ്ക്കു നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക കഴിഞ്ഞ ദിവസം ഡിജിപി കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. ആറ് പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. 
 
പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഡിജിപി കൈമാറുകയും ഗവര്‍ണര്‍ ആവശ്യപ്പെട്ടതു പോലെ പൊലീസുകാരെ നിയമിക്കുകയും ചെയ്തതാണ്. എന്നാല്‍, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നാളെ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ