Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലദിനത്തിൽ ജല സംരക്ഷണത്തിനായി ഹൈക്കോടതി

ജലദിനത്തിൽ ജല സംരക്ഷണത്തിനായി ഹൈക്കോടതി
, വ്യാഴം, 22 മാര്‍ച്ച് 2018 (18:47 IST)
കൊച്ചി: ജല സംരക്ഷണത്തിനായി ജല ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക ഇടപെടൽ. കേന്ദ്ര - കേരള സർക്കാരുകളെ എതിർകക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. 
 
ഭൂഗർഭ ജലം സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സർക്കാരുകൾക്ക് നിർദേശം നൽകി. വരും തലമുറയ്ക്കുവേണ്ടി ജലം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് അതിനാൽ ഇതിനു വേണ്ട സമഗ്രമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
 
ജലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെടുന്നില്ല എന്ന  പരാമർശവും കോടതി സർക്കാരുകൾക്കെതിരെ നടത്തി. ഭയാനകമായ റിപ്പോർട്ടുകളാണ് ഭൂഗർഭ ജലത്തെ സംബന്ധിച്ച്  വരുന്നത്. ജല സംരക്ഷണത്തിൻ കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
 
ജല സംരക്ഷണത്തിന്റെ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ സിസിടിവികള്‍ ഓഫ് ചെയ്‌തു; കാരണം വെളിപ്പെടുത്തി ചെയർമാൻ