Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഒരു ദുരന്തമാണ്! - വൈറലായി യുവതിയുടെ പോസ്റ്റ്

ഉയർന്ന രാഷ്ട്രീയ ബോധമുള്ള ഒരാളല്ല മമ്മൂട്ടി!

Webdunia
വ്യാഴം, 4 ജനുവരി 2018 (13:51 IST)
മലയാള സിനിമ ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. ഐഎഫ്എഫ്കെ വേദിയിൽ വെച്ച് നടി പാർവതി മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ചത് മുതൽ തുടങ്ങിയതാണ് ഈ വിവാദം. നടി പാർവ്വതിയും റിമയും ഗീതു മോഹൻദാസും നേരിടേണ്ടി വന്ന സൈബർ അക്രമമങ്ങൾ ചെറുതൊന്നുമല്ല. 
 
വിഷയത്തിൽ മമ്മൂട്ടി പാർവതിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ, വിവാദങ്ങളും ചർച്ചകളും ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, സിനിമയിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിനു മമ്മൂട്ടി മറുപടി പറയണമെന്ന് രേഷ്മ ശശിധരൻ പറയുന്നു. മ്മൂട്ടി ഒരു ദുരന്തമാണ്. എന്നാണ് രേഷ്മ ശശിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്. 
 
വൈറലാകുന്ന പോസ്റ്റ്:
 
ഓട് മമ്മൂട്ടീ കണ്ടം വഴി (ഒഎംകെവി ) എന്ന്‌ പാർവ്വതി പറഞ്ഞിട്ടില്ല.
 
പാർവ്വതി വിമർശിച്ചത് മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീവിരുദ്ധതയെയാണ്. അത് ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ഇതിന് മുന്നേയും പല പ്രശസ്തരായ ആളുകളും സിനിമാ നിരൂപകരുമൊക്കെ പലവട്ടം പറഞ്ഞിട്ടുള്ള സംഗതിയുമാണ്. പക്ഷേ അവർക്ക് നേരെയൊന്നും ഇല്ലാത്ത രീതിയിലുള്ള ആക്രമണങ്ങൾ മലയാളി ആൺ പെൺ കൂട്ടങ്ങൾക്കിടയിൽ നിന്ന് പാര്വ്വതിക്ക് മാത്രം നേരിടേണ്ടി വരുന്നതിനുള്ള കാരണം പാർവ്വതി പെണ്ണാണ് എന്നത് കൊണ്ട് മാത്രമാണ്.
 
ഈ തെറിവിളികളും വെപ്രാളവുമൊന്നും മമ്മൂട്ടിയോടോ സഹപ്രവർത്തകയെ ബലാല്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനോടോ ഉള്ള സ്നേഹം കൊണ്ടല്ല. പൊതുവേദിയിൽ അഭിപ്രായം പറയുന്ന,സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന, ആണിന്റെ മുന്നിൽ കൂസാതെ നിൽക്കുന്ന പെണ്ണിനെ മല്ലു ആൺ വർഗത്തിന് ഭയമാണ് എന്നത് കൊണ്ടാണ് പർവ്വതിക്കും റിമയ്ക്കും അത് പോലെ തന്റേടത്തോടെ സ്വന്തം അഭിപ്രായം എവിടെയും പറയാൻ കെൽപ്പുള്ള സ്ത്രീകൾക്ക് നേരെയും നടക്കുന്ന ഈ ആക്രമണം.
 
പൊട്ടക്കിണറ്റിലെ തവളകളെ പോലെ അടിമത്തം ആഘോഷമാക്കുന്ന സ്ത്രീകളും കൂടെ കഥയറിയാതെ ആട്ടം കാണുന്നുണ്ട്. മുമ്പെന്നത്തേയുംകാൾ സിനിമയെ രാഷ്ട്രീയമായി അനലൈസ് ചെയ്യുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത്‌ വിരുദ്ധതയുമൊക്കെ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന,അത് തുറന്നു പറയുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത്.അത് മനസിലാക്കാൻ മാത്രം ഉയർന്ന രാഷ്ട്രീയ ബോധ്യമുള്ള ഒരാളാണ് മമ്മൂട്ടി എന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാൽ അങ്ങനെയല്ല.
 
മമ്മൂട്ടി ഒരു ദുരന്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments