Webdunia - Bharat's app for daily news and videos

Install App

കണ്ടവന്റെ വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ, ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു: ഡിവൈഎഫ്‌ഐ നേതാവിന്റെ കുറിപ്പ്

ഞാൻ മരിച്ചാൽ എന്റെ വീട്ടുകാർക്ക് മാത്രമാണ് നഷ്ടം

Webdunia
വ്യാഴം, 10 മെയ് 2018 (10:39 IST)
കേരളത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങൾ വർധിച്ചിരിക്കുകയാണ്. നിലവിലെ സംഭവങ്ങളിൽ തനിക്ക് ഉത്കണ്ഠയുണ്ടെന്നും അതിൽ രാഷ്ട്രീയ പ്രവർത്തനം ഇനിമുതൽ ഇല്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ സര്‍ഗാത്മക കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യെന്നും പറഞ്ഞാരംഭിക്കുന്ന കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ്: 
 
സ്നേഹിതരെ,
 
ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ.
ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക് 
മാത്രമായിരിക്കും നഷ്ടം. 
മറ്റെല്ലാരും വന്നു നോക്കി തിരിച്ചു പോകും.
നേതാക്കൻമാർ എന്നു പറയുന്നവർ
നമ്മളേക്കാൾ സേഫ് ആണ്... 
അവരെ ആരും ഒന്നും ചെയ്യില്ല..
അതു കൊണ്ട് ഇനി എന്റെ 
കാര്യം മാത്രം നോക്കി മുന്നോട്ട്.
 
പ്രിയപെട്ട മത വിശ്വാസികളെ...
നിങ്ങളിനി മത പ്രവർത്തനളിൽ
ഏർപ്പെടരുത്.. എത്ര പേരാണ് 
മതത്തിന്റെ പേരിൽ കൊലചെയ്യപെടുന്നത്.
സ്വാമിയും ബിഷപ്പും ഒക്കെ സേഫാണ്.
പാവപെട്ട വിശ്വാസികളാണ് ഇരകൾ.
നിങ്ങളുടെ ഉമ്മ, അമ്മ.. അവർക്ക് 
നിങ്ങളല്ലാതെ മറ്റാരുണ്ട്.
നിങ്ങൾ ചത്താൽ മത നേതാക്കൾ 
ഒക്കെ വന്നു നോക്കി പോവുമായിരിക്കും.
പക്ഷെ നഷ്ടം നിങ്ങളുടെ 
ഉമ്മമാർക്കും അമ്മമാർക്കും 
മാത്രമായിരിക്കും....
 
സ്നേഹം നിറഞ്ഞ ദൈവവിശ്വാസികളെ..
നിങ്ങളിനി തീർത്ഥാടനങ്ങൾക്കൊന്നും 
പോകാൻ നിക്കരുതേ.... 
പേടിയാണ് ഓരോന്ന് കേൾക്കുമ്പോൾ.
എത്ര പേരാണ് ഓരോ വർഷവും 
ശബരിമലയ്ക്കു പോണ വഴിയിലും 
ഹജ്ജിനിടയിലും അപകടത്തിൽ പെടന്നത്.
തന്ത്രിയും ഇമാമും ഒന്നാം സാധാരണ 
അപകടത്തിൽ പെടാറില്ല.
നമ്മുടെ വിശ്വാസം മനസിലൊതുക്കി 
നമുക്ക് വീടുകളിൽ ഇരിയ്ക്കാം..
നമ്മുടെ കുഞ്ഞുങ്ങൾക്ക് 
നമ്മളല്ലാതെ മറ്റാരുണ്ട്.
 
ഭഗത് സിംഗ്....
നീ എന്തൊരു വിഡ്ഢിയായിരുന്നു.
ഇപ്പോൾ എനിക്കെല്ലാം മനസിലാവുന്നുണ്ട്.
കേവലം ഇരുപത്തി നാലാം വയസിൽ
നീ തന്നെ പറഞ്ഞതു പോലെ 
ജീവിതത്തെ കുറിച്ച് നിറമുള്ള 
കിനാവുകൾ ഉണ്ടായിരുന്നപ്പോഴും 
ജീവിതമെറിഞ്ഞ് ഉടച്ചു 
കളഞ്ഞില്ലെ നീ മഠയാ ...
നിനക്ക് നിന്റെ അമ്മയെ കുറിച്ച്
ഒന്നാലോചിക്കാമായിരുന്നില്ലെ...?
അവരുടെ തോരാത്ത 
കണ്ണുനീരിനെ കുറിച്ച്....
എവിടെയോ നിനക്കായി 
കാത്തിരിന്നേക്കാവുമായിരുന്ന
ആ പെൺകുട്ടിയെ കുറിച്ച്.
 
ഗാന്ധി ബ്രൊ...
ങ്ങളെന്ത് മണ്ടത്തരമാണ് ഭായ് കാണിച്ചത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും 
മതേതരത്വം എന്നൊക്കെ പറഞ്ഞ് 
ഇന്ത്യ മുഴുവൻ തെണ്ടാതെ
വല്ല പയറും പുഴുങ്ങി തിന്ന് 
വീട്ടിലിരിക്കാമായിരുന്നില്ലെ.
എന്നാൽ മനുവിനും ആഭയ്ക്കെങ്കിലും 
പിതൃ തുല്യനായ അങ്ങയെ 
നഷ്ടപെടില്ലായിരുന്നു.
ദയവു ചെയ്ത് ഞങ്ങളുടെ 
വരും തലമുറയെ കൂടി കേടാക്കാതെ 
സിലബസിൽ നിന്ന് കൂടി 
ഇറങ്ങി പോവുക.
 
സ്നേഹിതരെ, സുഹൃത്തുക്കളെ..
നാം നമ്മെയല്ലാതെ നോക്കുന്ന 
ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്.
നഷ്ടങ്ങൾ പരമാവധി ഒഴിവാക്കൂ..
അവനവന്റെ നാറ്റത്തിലേക്ക് മാത്രം 
മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ..
മരിക്കുന്നതുവരെ ശവമായി 
ജീവിക്കുന്നതാകുന്നു ജീവിതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

അടുത്ത ലേഖനം
Show comments