Publish Date: Mon, 07 Nov 2022 (09:07 IST)
Updated Date: Mon, 07 Nov 2022 (09:23 IST)
കോഴിക്കോട് മുടികൊഴിച്ചിലിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുടികൊഴിച്ചിലിന്റെ മനോവിഷമത്തിലായിരുന്നു യുവാവ്. ഇയാളുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഉത്തരവാദി മുടികൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടറാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.