Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍; മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തുകള്‍ അയച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ല

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍; മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തുകള്‍ അയച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ല
തിരുവനന്തപുരം , ഞായര്‍, 14 ജനുവരി 2018 (12:55 IST)
എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷനുകള്‍ നകുന്നതിനുള്ള പണമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍. ഇക്കാര്യം സംബന്ധിച്ച് പലതവണ ധനവകുപ്പ് മന്ത്രിക്കും ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചു. എന്നാല്‍ ഇരുവരില്‍ നിന്നും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി. അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍ വ്യക്തമാക്കി.
 
നിലവിലെ സാഹചര്യത്തിന് മാറ്റം വരണമെങ്കില്‍ എവിടെ നിന്നെങ്കിലും കടം വാങ്ങുകയോ സര്‍ക്കാര്‍ സഹായധനം നല്‍കുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മുഴുവന്‍ പെന്‍ഷനും ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലെ പതിനായിരം കഴിഞ്ഞുള്ള പെന്‍ഷനുമടക്കം അഞ്ചുമാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. 
 
ഇതെല്ലാം കൊടുത്ത് തീര്‍ക്കുന്നതിന് ഏകദേശം 224 കോടി രൂപയാണ് വേണ്ടത്. എന്നാല്‍, ഇതില്‍ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണംപോലും ഇപ്പോള്‍ കോര്‍പ്പറേഷനിലില്ല. ഒരുമാസം മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്നതിന് 60 കോടി രൂപയാണ് മാറ്റിവെയ്‌ക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കുന്നില്ല എന്നതാണ് വസ്തുത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍