കിറ്റെക്‌സ് കമ്പനിയില്‍ ഗുരുതരമായ തൊഴില്‍ ലംഘനങ്ങള്‍ നടക്കുന്നതായി തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്കായി വേണ്ടത്ര ശുചിമുറികള്‍ ഇല്ല, മിനിമം വേതനം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല, അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നു, എന്നാല്‍ ഇതിന് അധിക വേതനം നല്‍കുന്നില്ല, ശുദ്ധജല വിതരണ സംവിധാനങ്ങള്‍ കമ്പനിയിലില്ല, തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല, ശമ്പളം നല്‍കുന്ന രജിസ്റ്ററും കമ്പനിയില്‍ കണ്ടെത്താനായില്ല, കരാര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍ലില്ല തുടങ്ങി 73 കുറ്റങ്ങളാണ് തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.