ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ ആണ് പൂജപ്പുര രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്
പ്രശസ്ത നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി ജനവിധി തേടും. കേരള കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ പൂജപ്പുര രാധാകൃഷ്ണന്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ജഗതി വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുക.
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ ആണ് പൂജപ്പുര രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
' തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനപ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേരളാ കോണ്‍ഗ്രസ് (ബി) ക്ക് ലഭിച്ച ജഗതി വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.പൂജപ്പുര രാധാകൃഷ്ണനെ പ്രഖ്യാപിക്കുന്നതായി അറിയിക്കുന്നു.' ഗണേഷ് കുമാര്‍ കുറിച്ചു.