താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 മാര്‍ച്ച് 2025 (12:52 IST)
താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലായിരുന്നുവെന്നാണ്  പോലീസ് നല്‍കുന്ന വിവരം. ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താന്‍ സാധിച്ചതെന്ന് മലപ്പുറം എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു. യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയതെന്നാണ് മനസ്സിലാക്കുന്നതെന്നും ശനിയാഴ്ച ഉച്ചയോടെ കുട്ടികള്‍ മടങ്ങിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
കുട്ടികള്‍ക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കുട്ടികള്‍ യുവാവിനെ പരിചയപ്പെടുന്നത.് യുവാവാണ് കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് പരീക്ഷ എഴുതാനായി സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാണാതാവുന്നത്.
 
പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments