പാലക്കാട് : രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന 2.36 കോടി രൂപയുമായി രണ്ടു പേരെ പിടികൂടി. നൂറണി സ്വദേശികളായ കൃഷ്ണൻ (55), ഹാരിസ് (44) എന്നിവരാണ് പിടിയിലായത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	 കഴിഞ്ഞ ദിവസം കാണിക്ക മാതാ സ്കൂൾ പരിസരത്തു നിന്നാണ് 500 രൂപാ നോട്ടുകളുടെ കെട്ടുകളായി ഓട്ടോയിൽ സൂക്ഷിച്ച  2.36 കോടിയുമായി രണ്ടു പേരെയും പിടി കണ്ടിയത്. പണം ഒറ്റപ്പാലം ഭാഗത്തേക്കു കൊണ്ടു പോവുകയാണ് എന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ പണത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.