തിരഞ്ഞെടുപ്പ് പ്രചരണം: പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
രാവിലെ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പുറപ്പെടുന്ന മോദി കുന്നംകുളത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ആദ്യമെത്തുക
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചരണം നടത്തും.
രാവിലെ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പുറപ്പെടുന്ന മോദി കുന്നംകുളത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ആദ്യമെത്തുക. രാവിലെ 11 നാണ് കുന്നംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണ് ഇത്. മാര്‍ച്ച് 19 ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനു എത്തിയിരുന്നു.