തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് കെ വിശ്വന്‍ പറഞ്ഞു.
തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പി പി ദിവ്യ. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് നടത്തിയ പ്രസംഗം ആത്മഹത്യ പ്രേരണയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കളക്ടറേറ്റിലെ ജീവനക്കാരും ഇത്തരത്തില്‍ മൊഴി നല്‍കി. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവും ഇല്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പി പി ദിവ്യ ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരെ ഏര്‍പ്പാടാക്കി. പരിപാടിക്ക് മുന്‍പു ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. എഡിഎം ആത്മഹത്യ ചെയ്തതിനുശേഷം കളക്ടറെ വിളിച്ചിരുന്നു.