Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

High Court

അഭിറാം മനോഹർ

, ബുധന്‍, 16 ജൂലൈ 2025 (16:53 IST)
കേരളത്തിലെ ഡ്രൈവിങ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദ്  ചെയ്തത്. നിര്‍ദേശങ്ങള്‍ യുക്തിപരമല്ലെന്നും ഏകപക്ഷീയമായി വാഹന നിരോധനം ഉള്‍പ്പടെ അടിച്ചേല്‍പ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
 
കേരളം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ കേന്ദ്രത്തിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രധാനവാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദാക്കിയത്. ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
 
 ലൈസന്‍സ് പരീക്ഷകള്‍ പ്രതിദിനം 30 എണ്ണമാക്കുകയും എച്ച് പരീക്ഷയ്ക്ക് പകരമായി പുതിയ ട്രാക്കുപയോഗിച്ച് പുതിയ രീതി എന്നിവയായിരുന്നു കേരളം പ്രഖ്യാപിച്ച നിര്‍ദേശങ്ങളില്‍ പ്രധാനം. ടെസ്റ്റുകള്‍ക്ക് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷയ്ക്ക് കാലില്‍ ഗിയറുള്ള വാഹനം, കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് വാഹനവും പറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്