വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡ്. ഇതിനായി വടം വലി പാടില്ലെന്നും ഏകോപനത്തോട് കൂടി തിരെഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ പറയുന്നു. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വിജയസാധ്യത നോക്കി മാത്രമാകുമെന്നും ഇക്കാര്യത്തില്‍ മാനദണ്ഡം എഐസിസി തയ്യാറാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
കൂട്ടായ നേതൃത്വം എന്ന നിര്‍ദേശം കേരളത്തില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമര്‍ശിച്ചു. സമര പ്രചാരങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളൊന്നും നടപ്പാക്കുന്നില്ല. മാധ്യമ പ്രസ്താവനകള്‍ക്കപ്പുറം താഴെത്തട്ടില്‍ പ്രവര്‍ത്തനമില്ല. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാത്രമാണ് നേതാക്കള്‍ ശ്രദ്ധ നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.