Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

2016 മുതലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷത്തെ നയിക്കുക

Pinarayi Vijayan Kerala Model LDF, കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

രേണുക വേണു

, വ്യാഴം, 6 നവം‌ബര്‍ 2025 (10:28 IST)
Pinarayi Vijayan: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുക പിണറായി വിജയന്‍. എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണ നിയമസഭയില്‍ എത്തിയതിനാല്‍ പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 
 
2016 മുതലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷത്തെ നയിക്കുക. യുവസ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും എല്‍ഡിഎഫ് ആലോചിക്കുന്നു. ഡി.വൈ.എഫ്.ഐ, വിദ്യാര്‍ഥി രാഷ്ട്രീയം എന്നിവയില്‍ സജീവരായ യുവതിയുവാക്കളെ മത്സരിപ്പിക്കും. 
 
തലമുറ മാറ്റത്തിനുള്ള വ്യക്തമായ സൂചനയായിരിക്കും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടിക. അതിന്റെ ഡ്രസ് റിഹേഴ്‌സല്‍ ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍. അധികാരത്തിലെത്തിയാല്‍ മന്ത്രിമാരായും പുതുമുഖങ്ങളെ പ്രതീക്ഷിക്കാം. തലമുറ മാറ്റത്തിന്റെ സൂചനയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പി.രാജീവ് പരിഗണനയിലുണ്ട്. കേരളത്തിനു ആദ്യമായി വനിത മുഖ്യമന്ത്രി വന്നാലും അതിശയിക്കാനില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയും സിപിഎമ്മിനുള്ളില്‍ നടക്കുന്നുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി