ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കാന്‍ വേടന്‍ വിദേശത്ത് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്കൗട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയില്‍ എടുക്കാനാകും.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വേടന്‍ ഒളിവില്‍ പോയതോടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റി വച്ചിരുന്നു. പരിപാടിക്ക് എത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. അതിനാല്‍ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുതവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ വിവരങ്ങള്‍ അറിയുന്ന സുഹൃത്തുക്കളുടെ പേരുകളും യുവതി മൊഴിയില്‍ രേഖപ്പെടുത്തി.