തിരുവനന്തപുരത്ത് അമ്മയുടെ കടയില്‍നിന്ന പോലീസുകാരന് കുത്തേറ്റു; പ്രതി അറസ്റ്റില്‍
ഉള്ളൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്.
തിരുവനന്തപുരത്ത് അമ്മയുടെ കടയില്‍നിന്ന പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഉള്ളൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ സജീവ് എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.
മനുവിന്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇത് കൈയ്യാങ്കളിയില്‍ എത്തുകയും സജീവ് മനുവിനെ കുത്തുകയുമായിരുന്നു. നിലവില്‍ ആശുപത്രി ചികിത്സയിലാണ് മനു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.