Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധിക്ക് യാത്രയ്‌ക്കൊരുങ്ങുകയാണോ, കേരളത്തിലെ ഏറ്റവും മികച്ച ഏഴുബീച്ചുകള്‍ ഇവയാണ്

വിശ്രമിക്കാനും ബോട്ട് യാത്ര ചെയ്യാനുമുള്ള സൗകര്യം ഇവിടെയുണ്ട്.

Are you planning a vacation

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഓഗസ്റ്റ് 2025 (12:22 IST)
മികച്ച ബീച്ചുകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇതില്‍ പ്രധാനപ്പെട്ടൊരു ബീച്ചാണ് പൂവാര്‍ ബീച്ച്. തിരുവനന്തപുരം ജില്ലയിലെ ബീച്ചാണിത്. വിശ്രമിക്കാനും ബോട്ട് യാത്ര ചെയ്യാനുമുള്ള സൗകര്യം ഇവിടെയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പയ്യമ്പലം ബീച്ചും മുഴുപ്പിലങ്ങാടി ബീച്ചും മനോഹരമാണ്. ഒഴിവുവേളകള്‍ ഇവിടെ ചിലവഴിക്കുന്നത് നല്ലൊരനുഭവമാണ്. മറ്റൊരു പ്രശസ്തമായ ബീച്ചാണ് ആലപ്പുഴ ബീച്ച്. 
 
അറബിക്കടലിന്റെ മനോഹാരിതയില്‍ സൂര്യാസ്തമനം കാണാന്‍ ഇവിടെ നിരവധി പേര്‍ വരാറുണ്ട്. അടുത്തുള്ള കായലുകളില്‍ ബോട്ട് യാത്രയും നടത്താം. കൊച്ചിക്കടുത്തുള്ള ചെറായി ബീച്ചും പ്രശസ്തമാണ്. സ്വര്‍ണനിറത്തിലുള്ള മണല്‍ വിരിച്ച ഈ ബീച്ചില്‍ നീന്താനും അടുത്തുള്ള കായലില്‍ ബോട്ട് യാത്ര ചെയ്യാനും സാധിക്കും. മറ്റൊന്ന് വെളുത്ത മണല്‍ വിരിച്ച മാരാരി ബീച്ചാണ്. നീന്തുന്നതിനും സണ്‍ ബാത്ത് ചെയ്യുന്നതിനും കായിക വിനോദത്തിനും നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. 
 
ഇതിനടുത്തായി നിരവധി ആഡംബര റിസോര്‍ട്ടുകളും സ്പാകളും കാണാം. മറ്റൊന്ന് വര്‍ക്കല ബീച്ചാണ്. ഇവിടെയും സ്വര്‍ണമണലാണ് വിരിപ്പ്. മറ്റൊന്ന് പ്രശസ്തമായ കോവളം ബീച്ചാണ്. ഇവിടെ നിരവധി ആയുര്‍വേദ സെന്ററുകളും റിസോര്‍ട്ടുകളും ഉണ്ട്. വിദേശികള്‍ കൂടുതലായി ഇവിടെ എത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല, എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് ദീപാ ദാസ് മുൻഷി