Select Your Language

Notifications

webdunia
webdunia
webdunia
webdunia

സം​സ്ഥാ​ന​ത്ത് പൊ​ലീ​സ് നി​ഷ്ക്രി​യം, മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം; ആഞ്ഞടിച്ച് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന​ത്ത് പൊ​ലീ​സ് നി​ഷ്ക്രി​യം, മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം; ആഞ്ഞടിച്ച് ചെ​ന്നി​ത്ത​ല
തിരുവനന്തപുരം , ഞായര്‍, 31 ഡിസം‌ബര്‍ 2017 (11:44 IST)
സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനത്തെ രാ​ഷ്ട്രീ​യ അ​ക്ര​മ പ​രമ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ്  ചെന്നിത്തലയുടെ ഈ പ്രതികരണം.  
 
കേരള പൊ ലീ​സ് നി​ഷ്ക്രി​യ​മാ​ണെ​ന്നും അതുകൊണ്ടുതന്നെ മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല നി​ശേ​ഷം ത​ക​ർ​ന്നി​രി​ക്കു​ക​യാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
കൊ​ല​പാ​ത​ക​ത്തേ​ക്കാ​ൾ ക്രൂ​ര​മാ​യി എ​തി​രാ​ളി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന രീ​തിയാണ് സംസ്ഥാനത്ത് വ​ർ​ധി​ച്ചി​രി​ക്കുന്നത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി വ​കു​പ്പ് ഒ​ഴിയുകയാണ് ഉചിതമെന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം