Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശസ്ത അര്‍ബുദ ചികിത്സ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം നല്‍കണം

ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് പറയുന്നത്.

Gangadharan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 ജൂണ്‍ 2025 (16:25 IST)
Gangadharan
പ്രശസ്ത അര്‍ബുദ ചികിത്സ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന് വധഭീഷണി. കത്ത് വഴിയായിരുന്നു ഭീഷണി ലഭിച്ചത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് വഴി ബിറ്റ് കോയിനായി പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് പറയുന്നത്. 
 
ഗംഗാധരന്റെ ചികിത്സാ പിഴവ് മൂലം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും ഇതിന് നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടുന്നതെന്നും പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാകുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. 
 
നിലവില്‍ തപാല്‍ വകുപ്പുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ ഗംഗാധരന്‍ മരട് പോലീസില്‍ പരാതി നല്‍കി. മുംബൈയിലെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ