Webdunia - Bharat's app for daily news and videos

Install App

ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (19:08 IST)
നാഗര്‍ കോവിലിനടുത്ത് ഒഴുകിനശേരിയിലെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി മരിച്ചു. ഒഴുകിനശേരി ചന്ദന മാരിയമ്മന്‍ തെരുവിലെ വടിവേലു മുരുകന്‍ എന്ന  78 കാരന്‍ മരിച്ചതില്‍ മനംനൊന്താണ് ഇയാളുടെ ഭാര്യയും മകളും കുളത്തില്‍ ചാടി മരിച്ചത്. കൂടെ ചാടിയെ മറ്റൊരു മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
 
ഭാര്യ പങ്കജം (67), മകള്‍ മാല (46) എന്നിവരാണ് മരിച്ചത്. മൂത്ത മകള്‍ മൈഥിലി (47)  ആശുപത്രിയില്‍ ചികിത്സായിലുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിയോടെ ശുചീന്ദ്രത്തിനടുത്ത് നല്ലൂരിലെ ഇളയ നായനാര്‍ കുളത്തില്‍ മൂന്നു പേര് മുങ്ങിത്താഴുന്ന കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും രണ്ട് പേര് മരിച്ചിരുന്നു. മൂത്ത മകള്‍ക്ക് ബോധം വീണപ്പോഴാണ് വിശദ വിവരം അറിഞ്ഞത്
 
ഇവരുടെ പിതാവ് വടിവേല്‍ മുരുകന്‍ ആശാരി പ്പണിക്കാരനായിരുന്നു എന്നും ദിവസങ്ങളായി ഇയാള്‍ അസുഖം ബാധിച്ചു കിടപ്പിലാണെന്നും തിങ്കളാഴ്ച ഇയാള്‍ മരിച്ചു എന്നും മകള്‍ പറഞ്ഞു. എന്നാല്‍ അവിവാഹിതരായ രണ്ട് പെണ്മക്കളുള്ള പിതാവിന്റെ സംസ്‌കാര ചടങ് നടത്താനുള്ള പണം പോലും തങ്ങള്‍ക്കില്ലെന്നും അതിനാല്‍ മാതാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നും ഇളയ മകള്‍ പറഞ്ഞു. പോലീസ് ഇവരുടെ വീട് പരിശോധിച്ച പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടു.
 
കുളത്തില്‍ ചാടിയപ്പോള്‍ മൂവരുടെയും കൈകള്‍ പരസ്പരം തുണികൊണ്ട് ബന്ധിപ്പിച്ചിരുന്നു. ഒഴുകിണാശേരിയില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം പാതിരാതി നടന്നാണ് ഇവര്‍ നല്ലൂരിലെ കുളത്തിനടുത്ത് എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments