'പോസ്റ്ററുകളിൽ എന്റെ തല എന്റെ ഫുൾഫിഗർ'; സിപിഎമ്മിന് സരോജ് കുമാർ സിൻഡ്രോമെന്ന് തിരുവഞ്ചൂർ
പണം കൊണ്ട് പാർലമെന്റ് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
സിപിഎം സ്ഥാനാർത്ഥികൾക്ക് സരോജ് കുമാർ സിൻഡ്രോമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഎമ്മിന്റെ പോസ്റ്ററുകളിൽ എന്റെ തല എന്റെ ഫുൾഫിഗർ എന്ന അവസ്ഥയാണ്. പണം കൊണ്ട് പാർലമെന്റ് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
1874 കോടി രൂപ മാത്രമാണ് പ്രളയദുരിതാശ്വാസത്തിനായി ചെലവഴിച്ചിട്ടുള്ളൂ. 5126 കോടി ഇതുവരെയും ചെലവഴിച്ചിട്ടില്ല. പ്രളയ സെസ് ഒരു ശതമാനം ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്നും പ്രളയത്തിന് ശേഷം വരൾച്ചയുണ്ടായ സാഹചര്യമാണ് ഇപ്പോഴത്തേതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.