ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍
അതേസമയം മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളാതെയാണ് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്
രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എംപിയുമായ ടി.എന്‍.പ്രതാപന്‍. ആരോപണങ്ങള്‍ ഗൗരവതരമെന്ന് പ്രതാപന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവര്‍ ആണെന്നും തൃശൂരില്‍ അദ്ദേഹം പ്രതികരിച്ചു.
' പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണ്. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ക്രിസ്റ്റല്‍ ക്ലിയര്‍ ആയിരിക്കണം. സമൂഹം അവരുടെ ജീവിതം ഭൂതക്കണ്ണാടി വെച്ച് നോക്കും. വിമര്‍ശനങ്ങള്‍ സ്വാഭാവികമായി വരും. പൊതുജീവിതം സൂക്ഷമതയാടെ കൊണ്ടുനടക്കേണ്ടതുണ്ട്,' പ്രതാപന്‍ പറഞ്ഞു.
അതേസമയം മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളാതെയാണ് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്. പരാതി ഇല്ലാതെ തന്നെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് മാതൃകയായെന്നാണ് ഷാഫി പറഞ്ഞത്.