സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം, എഴുത്തുകാരി ഹണി ഭാസ്‌ക്കറിന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ കേസ്
ഹണി ഭാസ്‌കറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ചിത്രങ്ങളെടുത്ത് അവരെ അപമാനിക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് കേസ്.
സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന എഴുത്തുക്കാരി ഹണി ഭാസ്‌കറിന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മധു, പോള്‍,ഫ്രെഡി, അഫ്‌സല്‍ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെടുത്തത്. ഹണി ഭാസ്‌കറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ചിത്രങ്ങളെടുത്ത് അവരെ അപമാനിക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് കേസ്.
സാമൂഹികമാധ്യമത്തിലൂടെ ചാറ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ പറ്റി സുഹൃത്തുക്കളോട് മോശമായി സംസാരിച്ചതായി കഴിഞ്ഞ ദിവസം ഹണി ഭാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കറിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.