Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം
ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.
സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെ നടക്കും. വിശ്വാസപരമായും സാമ്പത്തികപരമായും മുഹൂര്‍ത്ത വ്യാപാരം ഓഹരികള്‍ വാങ്ങാന്‍ ഐശ്വര്യ പൂര്‍ണമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.
ബ്ലോക്ക് ഡീല്‍/കോള്‍ ഓക്ഷന്‍ 1:15 PM
പ്രീ ഓപ്പണ്‍ സെഷന്‍ 1:30 PM - 1:45 PM
പ്രധാന വ്യാപാര സമയം 1:45 PM - 2:45 PM
ക്ലോസിംഗ് സെഷന്‍ 2:55 PM - 3:05 PM
ട്രേഡ് മോഡിഫിക്കേഷന്‍ 3:15 PM വരെ