Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടത്തിൽ മുങ്ങി എയർ ഇന്ത്യ; നഷ്ടം നികത്താൻ പഴയ ആസ്ഥാനം വിൽക്കുന്നു

കടത്തിൽ മുങ്ങിയ എയർ ഇന്ത്യയുടെ നഷ്ടം നികത്താൻ പഴയ ആസ്ഥാനം വിൽക്കുന്നു

കടത്തിൽ മുങ്ങി എയർ ഇന്ത്യ; നഷ്ടം നികത്താൻ പഴയ ആസ്ഥാനം വിൽക്കുന്നു
ന്യൂഡൽഹി , വ്യാഴം, 28 ജൂണ്‍ 2018 (08:06 IST)
എയർ ഇന്ത്യയുടെ മുംബൈയിലെ പഴയ ആസ്ഥാനം വിൽക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കി. പൊതുമേഖലാ സ്ഥാപനമായ ജവാഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റിനാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. കടത്തിൽ മുങ്ങിയ എയർ ഇന്ത്യയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ഇത് വിൽക്കാനുള്ള നീക്കം നടക്കുന്നത്.
 
പ്രധാനമന്ത്രി തത്ത്വത്തിൽ ഇതിന്‌ അംഗീകാരം നൽകിയതായി ഔദ്യോഗികവൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐ.യോട്‌ പറഞ്ഞു. എന്നാൽ വിൽപ്പനയ്ക്കെതിരേ എയർ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.
 
എയർ ഇന്ത്യയുടെ ഓഹരി വിൽക്കേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനു തൊട്ടുപിറകെയാണ് ഇങ്ങനെയൊരു തീരുമാനം. മുംബൈയിലെ നരിമാൻ പോയന്റിലുള്ള 23 നില കെട്ടിടമാണ്‌ വിൽക്കാനുദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ മൂല്യം നിർണയിക്കാൻ വ്യോമയാന, ഷിപ്പിങ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉൾപ്പെടുത്തി ഒരു സമിതിയുണ്ടാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ജെഎൻപിടിയും ഈ മന്ത്രാലയങ്ങളുടെ കീഴിലാണ്‌ വരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വിഎസ്; ഖേദകരമായ സംഭവമെന്ന് കാനം - ഇടത് ഇടപെടൽ വേണമെന്ന് ബല്‍‌റാം