Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിംഫുവില്‍ സംസാരിക്കുകയായിരുന്നു.

PM Modi, Delhi Blast, PM Modi on Delhi Blast, India News,പി എം മോദി, ഡൽഹി സ്ഫോടനം, നരേന്ദ്രമോദി

അഭിറാം മനോഹർ

, ചൊവ്വ, 11 നവം‌ബര്‍ 2025 (14:10 IST)
ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപോലും വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്വേഷണ ഏജന്‍സികള്‍ ഗൂഡാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിംഫുവില്‍ സംസാരിക്കുകയായിരുന്നു.
 
 ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ സ്‌ഫോടനം അതീവ ദുഃഖകരമായ ഒന്നാണ്. ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. ഇരകളായവരുടെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു.പ്രധാനമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സ്ഥിതികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നാളെ ഡല്‍ഹിയിലെത്തിയ ശേഷം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും